
പനങ്ങാട്:എസ്.എൻ.ഡി.പി യോഗം 6319-ാം നമ്പർ ഉദയത്തുംവാതിൽ ശാഖയുടെ 6-ാം വാർഷിക പൊതുയോഗം കണയന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കൺവീനർ എം.ഡി.അഭിലാഷിന്റെ അദ്ധ്യക്ഷതയിൽ ഘണ്ടാകർണ്ണ-ദേവീക്ഷേത്ര മൈതാനിയിൽ നടന്നു. ശാഖാ പ്രസിഡന്റ് പി.ജി.മണികണ്ഠൻ, ശാഖാ സെക്രട്ടറി ടി.കെ.ബാബു, ശാഖാ വൈസ് പ്രസിഡന്റ് കെ.പി.പ്രസന്നൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പി.ജി.മണികണ്ഠൻ (പ്രസിഡന്റ്), കെ.പി.പ്രസന്നൻ (വൈസ് പ്രസിഡന്റ്), ടി.കെ.ബാബു (സെക്രട്ടറി), കെ.ആർ.രതീഷ് (യൂണിയൻ കൗൺസിലർ) എന്നിവരെ തിരഞ്ഞെടുത്തു.