തൃശൂർ: അച്ഛനും അമ്മയുമുള്ള കോച്ചിലേക്ക് വെള്ളംവാങ്ങി തിരികെ കയറുന്നതിനിടെ കാൽതെന്നി ട്രാക്കിൽവീണ് യുവതിക്കു ദാരുണാന്ത്യം. മത്സ്യത്തൊഴിലാളിയായ കൊച്ചി തോപ്പുംപടി മുണ്ടംവേലി മുക്കത്തുപറമ്പ് അറയ്ക്കൽ ജേക്കബ് ബിനുവിന്റെയും മേരി റീനയുടെയും മകൾ അനു ജേക്കബാണ് (22) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.10 ഓടെ തൃശൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. കുടുംബാംഗങ്ങൾ എല്ലാവരുമൊത്ത് വേണാട് എക്‌സ് പ്രസിൽ മലപ്പുറത്തെ കുടുംബസുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു.

ബന്ധുവായ യുവാവിനൊപ്പം വെള്ളം വാങ്ങാൻ ഇറങ്ങി തിരികെഎത്തുംമുന്നേ ട്രെയിൻ ഓടിത്തുടങ്ങിയിരുന്നു. കാക്കനാട് റിയൽ എസ്റ്റേറ്റ് കമ്പനിയിലെ ജീവനക്കാരിയാണ് അനു. സഹോദരി: ലെന. സംസ്‌കാരം പിന്നീട്.