veedu-thakarnnu

കടമക്കുടി: കനത്ത മഴയിൽ ഇന്നലെ പുലർച്ചെ കോതാട് വീട് തകർന്നു വീണ് വയോധികയ്ക്ക് പരുക്കേറ്റു. കോതാട് കണ്ടനാട് തത്തപ്പിള്ളി റെക്സിന്റെ മാതാവ് ത്രേസ്യ സി. മേന്തി (101) ക്കാണ് പരുക്കേറ്റത്. ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം. റെക്സ് ജോലി സംബന്ധമായി സ്ഥലത്തിലാ തിരുന്നതിനാൽ മാതാവും ഭാര്യ ഫ്ലെവിയും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ.

ശക്തമായ മഴയ്ക്കിടെ പഴക്കമുള്ള വീടിന്റെ മുൻ വശത്തെ ഭാഗം ഇടിഞ്ഞു വീണ ശബ്ദം കേട്ട് ഉണർന്ന ഫ്ലവി അമ്മയെ വിളിച്ചുണർത്തി പിൻവശത്തുകൂടെ പുറത്തേക്ക് ഇറങ്ങി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെയാണ് ഓട് തലയിൽ വീണ് ത്രേസ്യയ്ക്ക് പരുക്കേറ്റത്. ഇവർ പുറത്തിറക്കിയ ഉടനെ വീട് മേൽക്കൂര പൂർണമായും ഇടിഞ്ഞു വീണു. ഭിത്തിയും വിണ്ടു പിളർന്നു. നാട്ടു സമീപവാസികളുടെ സഹായത്തോടെ ത്രേസ്യയെ ആശുപത്രിയിൽ എത്തിച്ചു. തലയിൽ ആറു തുന്നിക്കെട്ടുണ്ടെങ്കിലും ഗുരുതരമല്ല. പഴയ വീടിന്റെ ഭിത്തി മഴവെള്ളത്തിൽ കുതിർന്ന് ഇടിയുകയായിരുന്നു.