കളമശേരി:ഏലൂർ നഗരസഭ 27-ാം വാർഡിൽ നിർമ്മിച്ച പരപ്പത്ത് ബൈലൈൻ റോഡ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ എ.ഡി.സുജിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ലീല ബാബു, കൗൺസിലർമാരായ ദിവ്യ നോബി, പി.എ.ഷെറീഫ്, ടി.എം. ഷെനിൻ, പി.ബി.രാജേഷ്, അംബിക ചന്ദ്രൻ, എസ്.ഷാജി, സംഘടനാ പ്രതിനിധികളായ പി.എ.ഷിബു, ടി.വി.ശ്യാമളൻ എന്നിവർ സംസാരിച്ചു.