കുറുപ്പംപടി: കർഷകസംഘം മുടക്കിരായി യൂണിറ്റ് സമ്മേളനം ഒ.കെ. രവിയുടെ വസതിയിൽ നടത്തി. വില്ലേജ് സെക്രട്ടറി കെ.എൻ. ഹരിദാസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറിയായി സി.വി. തങ്കച്ചനെയും പ്രസിഡന്റായി പി. ജി. കുര്യാക്കോസിനെയും തിരഞ്ഞെടുത്തു. സമ്മേളനത്തിൽ പങ്കെടുത്തവർക്ക് പച്ചക്കറി വിത്തുപാക്കറ്റുകൾ വിതരണംചെയ്തു.