
കൊച്ചി: പീഡനക്കേസുകളിൽ മോൻസൺ മാവുങ്കലിന്റെ ജാമ്യഹർജികൾ ഹൈക്കോടതി വിധിപറയാൻ മാറ്റി. ഇന്നലെ വാദംപൂർത്തിയായതിനെത്തുടർന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് വിധിപറയാൻ മാറ്റിയത്. തന്റെ സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന സ്ത്രീയുടെ മകളെ ഉന്നതപഠനത്തിന് സഹായംനൽകാമെന്ന് വാഗ്‌ദാനംചെയ്ത് പീഡിപ്പിച്ചെന്ന പോക്സോ കേസിനുപുറമേ മറ്റൊരു യുവതിയെ പീഡിപ്പിച്ചെന്ന കേസിലുമാണ് ജാമ്യഹർജി നൽകിയത്. വ്യാജ പുരാവസ്തുക്കളുടെ പേരിൽ സാമ്പത്തികതട്ടിപ്പ് നടത്തിയെന്ന കേസിൽ 2021 സെപ്തംബർ 25നാണ് മോൻസൺ മാവുങ്കൽ അറസ്റ്റിലായത്.