കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ നടപ്പിലാക്കുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി നെല്ലിക്കുഴി പഞ്ചായത്തിലെ കുരുമ്പിനാംപാറയിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് സ്വിച്ചോൺ കർമ്മം ആന്റണി ജോൺ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.എം.മജീദ്, മൃദുല ജനാർദ്ദനൻ, കെ.എം.പരീത്, സഹീർ കോട്ടപ്പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.