sooraj-palakkaran

കൊച്ചി: ക്രൈം എഡിറ്റർ ടി.പി. നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ചെന്ന കേസിൽ പ്രമുഖ യൂട്യൂബർ സൂരജ് പാലാക്കാരൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കാൻ മാറ്റി. പരാതിക്കാരിയെ കക്ഷിചേർത്തിട്ടുണ്ട്. അടിമാലി സ്വദേശിനിയെ സൂരജ് അധിക്ഷേപിച്ചെന്നും ജാതീയ പരാമർശങ്ങൾ നടത്തിയെന്നുമുള്ള പരാതിയിൽ എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. ഒരു വനിതാ നേതാവിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വീഡിയോ നിർമ്മിക്കാൻ ക്രൈംഎഡിറ്റർ ടി.പി. നന്ദകുമാർ നിർബന്ധിച്ചെന്നും ഇതിന്റെ പേരിൽ മോശമായി പെരുമാറിയെന്നുമുള്ള യുവതിയുടെ പരാതിയിൽ നന്ദകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേതുടർന്ന് സൂരജ് പാലാക്കാരൻ തന്റെ യൂട്യൂബ് ചാനലിൽ യുവതിയെ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ നടത്തിയെന്നാണ് കേസ്.