agriculture

കൊച്ചി: കാലവർഷത്തി​ൽ ജില്ലയിൽ 91.27 ഹെക്ടർ കൃഷി നശിച്ചു. 4.17 കോടി​യുടെ നഷ്ടമുണ്ടായി​. ജൂലായ് ഒന്നു മുതലുള്ള കണക്കാണിത്. വാഴ കർഷകർക്കാണ് നാശനഷ്ടം കൂടുതൽ. പെരുമ്പാവൂർ കാർഷിക ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ കൃഷിനാശം. ഇവിടെ 30.36 ഹെക്ടർ കൃഷി നശിച്ചു. 54,25,000 രൂപയുടെ നാശമുണ്ടായി​. അങ്കമാലി, പുതൃക്ക മേഖലകളിലും മഴ കൂടുതൽ നാശ നഷ്ടമുണ്ടാക്കി. നെടുമ്പാശ്ശേരി കാർഷിക ബ്ലോക്കാണ് കൂടുതൽ നാശം സംഭവിച്ച മറ്റൊരു മേഖല. ആലുവ ബ്ലോക്കിൽ 4.32 ഹെക്ടർ കൃഷി നശിച്ചു. കോതമംഗലം ബ്ലോക്കിൽ 1.10 ഹെക്ടറും ഞാറക്കലി​ൽ ബ്ലോക്കിൽ 0.06 ഹെക്ടർ കൃഷിയും.