കോതമംഗലം: ഡി.വൈ.എഫ്.ഐ കുറ്റിലഞ്ഞി മേഘലാ കമ്മറ്റിയുടെയും ഓലിപ്പാറ യൂണിറ്റിന്റേയും ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയംനേടിയ വിദ്യാർത്ഥികളെ ആദരിച്ചു. ആന്റണി ജോൺ എം.എൽ.എ ഉപഹാരം നൽകി. പഞ്ചായത്ത് പ്രസിഡന്റ് പി.എം. മജീദ്, കെ.എം. പരീത്, സഹീർ കോട്ടപ്പറമ്പിൽ, അസൈനാർ, ഇ.എസ്. ശ്രീജിത്ത്, കെ.എ. ജിയാസ് തുടങ്ങിയവർ പങ്കെടുത്തു.