
കൊച്ചി: ദേശിയ മത്സ്യകർഷകദിനാചരണത്തിന്റെ ഭാഗമായി കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) മത്സ്യകർഷകർക്കായി അക്വാകൾച്ചറിലെ നൂതന പ്രവണതകളെ കുറിച്ച് ഏകദിന ശില്പശാല നടത്തി. വൈസ് ചാൻസലർ ഡോ.കെ. റിജി ജോൺ ഉദ്ഘാടനം ചെയ്തു. ശാസ്ത്രീയമായി കൃഷിചെയ്താൽ കർഷകന് ഒരിക്കലും മത്സ്യകൃഷിയിൽ നഷ്ടം സംഭവിക്കില്ലെന്ന് ഡോ.റിജി ജോൺ പറഞ്ഞു. രജിസ്ട്രാർ ഡോ. ബി. മനോജ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡീൻ ഡോ.റോസിലിന്റ് ജോർജ്, ഗവേഷണ വിഭാഗം മേധാവി ഡോ.ദേവിക പിള്ള, വിജ്ഞാനവ്യാപന വിഭാഗം മേധാവി ഡോ.ഡെയ്‌സി കാപ്പൻ എന്നിവർ സംസാരിച്ചു. ഡോ.കെ. ദിനേഷ്, ഡോ. ജി.ബി.ശ്രീകാന്ത് എന്നിവർ സംസാരിച്ചു.