മൂവാറ്റുപുഴ: എൽ.ഡി.എഫ് സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ ദുഷ്പ്രചാരണങ്ങളെ തള്ളിക്കളയുക എന്ന ആഹ്വാനവുമായി സി.പി.എം മൂവാറ്റുപുഴ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ജാഥയ്ക്ക് ഇന്ന് വൈകിട്ട് പായിപ്ര സ്കൂൾപടിയിൽ തുടക്കമാകും. കുരിശുപടിയിൽ നിന്ന് ആരംഭിക്കുന്ന പ്രകടനം സ്കൂൾ പടിയിൽ സമാപിക്കും. പൊതുസമ്മേളനം സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം എസ്.സതീഷ് ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി കൺവീനർ കെ.എസ്. രങ്കേഷ് അദ്ധ്യക്ഷത വഹിക്കും. ചെയർമാൻ ആർ.സുകുമാരൻ സ്വാഗതം പറയും. ജാഥാ ക്യാപ്ടൻ സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ആർ. മുരളീധരൻ, ഏരിയാ സെക്രട്ടറി കെ.പി. രാമചന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗം അഡ്വ. പി.എം. ഇസ്മായിൽ എന്നിവർ സംസാരിക്കും.