കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്‌കൃതസർവകലാശാലയിലെ സംസ്‌കൃതസാഹിത്യവിഭാഗവും സാഹിത്യവിഭാഗം ഗവേഷകകൂട്ടായ്മയായ റിസർച്ച് ഫോറം സാഹിത്യവും സംയുക്തമായി ലിമിഷ അഷ്റഫ് അനുസ്മരണപ്രഭാഷണവും പുസ്തകപ്രകാശനവും നടത്തി. സംസ്‌കൃതസാഹിത്യവിഭാഗത്തിൽ ഗവേഷകയായിരിക്കെ മരണമടഞ്ഞ ലിമിഷ അഷ്റഫിന്റെ സ്മരണാർത്ഥം സംഘടിപ്പിച്ച ചടങ്ങിൽ ലിമിഷയുടെ സഹപാഠികൾ ഏർപ്പെടുത്തിയ ലിമിഷ അഷറഫ് എൻഡോവ്‌മെന്റ് ഈ വർഷത്തെ കാമ്പസ് യൂണിയൻ കലോത്സവത്തിലെ കലാതിലകമായ നൃത്തവിഭാഗം വിദ്യാർത്ഥിനി എ.വി. സാന്ദ്ര ഏറ്റുവാങ്ങി.