തോപ്പുംപടി:അമിത വേഗവും തകർന്ന റോഡുകളും അധികൃത അനാസ്ഥയും കാരണം പശ്ചിമകൊച്ചിയിൽ പൊലിയുന്ന ജീവനുകൾ ഏറെ .ഇരുച്ചക്ര -മുച്ചക്ര വാഹനയാത്രികരും ,വഴിയാത്രക്കാരുമാണ് അപകടങ്ങളിൽ മരിക്കുന്നവരിൽ അധികവും.

2022ലെ ആദ്യ ആറു മാസം വിവിധ അപകടങ്ങളിലായി മേഖലയിൽ പത്തോളം പേർ മരിച്ചെന്നാണ് ട്രാഫിക് വിഭാഗം പറയുന്നത് പള്ളുരുത്തി,ഇടക്കൊച്ചി ,കുമ്പളങ്ങി മേഖലയിൽ നടന്ന അപകട മരണം അമിതവേഗത മൂല മായിരുന്നുവെന്ന് പൊലീസ് പറയുന്നു. തകർന്ന റോഡുകളിലെ കുഴിയിൽ പ്പെട്ട് ഒരുവീട്ടമ്മ മരണപ്പെട്ടതും മറ്റൊരു വീട്ടമ്മയ്ക്ക് ഗുരുതര പരിക്കേറ്റതും ഏറെ ജനകീയ പ്രതിഷേധത്തിനിടയാക്കി യിരുന്നു.വാഹനയാത്രികരുടെ സുരക്ഷ ഒരുക്കുന്നതിൽ അധികൃതരുടെ അനാ സ്ഥയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണുയരുന്നത്. പശ്ചിമകൊച്ചിയിലേയ്ക്കുള്ള പ്രവേശന പാലങ്ങളായ ബി. ഒ.ടി,കണ്ണങ്ങാട്ട് പാലങ്ങളിലെ കുഴികളിൽപ്പെട്ട് ഒരു മാസത്തിനകം ആറ് പേർക്കാണ് പരിക്കേറ്റത് .വാഹന വേഗത നിയന്ത്രിക്കുന്നതിന് പകരം ഹെൽമറ്റ്, സീറ്റ് ബെൽറ്റ് ,മാസ്ക്ക്. ,രേഖകൾ എന്നി വയുടെ പരിശോധനയിലൂടെ ലക്ഷങ്ങളുടെ ടാർജറ്റ് ധനസമാഹരണത്തിലാണ് പൊലീസ് ,ആർ.ടി.ഒ അധികൃതരെന്നാണ് ജനകീയ സംഘടനകൾ പരാതി പ്പെടുന്നത്.