servey

കൊച്ചി: എറണാകുളം ജില്ലയിലെ ഡിജിറ്റൽ സർവേ ജോലികൾക്കായി സർവേ കല്ലുകൾ വിതരണം ചെയ്യുന്നതിന് പ്രാദേശിക വില നിശ്ചയിക്കാൻ ക്വട്ടേഷനുകൾ ക്ഷണിച്ചു. എല്ലാ സർവേ കല്ലുകളും ഉറപ്പുള്ള കരിങ്കല്ലിൽ തീരത്തതും ഓരോ കല്ലിന്റെയും മുകളിൽ നിന്ന് താഴേക്ക് മൂന്നിലൊരു ഭാഗം ചതുരപ്പെടുത്തിയതും അവയുടെ ഒരു വശത്ത് 1 സെ.മീ ആഴത്തിലും 12 സെ.മീ നീളത്തിലും 7 സെ.മീ വീതിയിലും തെങ്ങ് അടയാളം കൊത്തിയിരിക്കേണ്ടതാണ്. ക്വട്ടേഷനുകൾ സമർപ്പിക്കേണ്ട വിലാസം ഡെപ്യൂട്ടി ഡയറക്ടർ (സർവേ), കളക്ടറേറ്റ്, എറണാകുളം, അഞ്ചാം നില, സിവിൽസ്റ്റേഷൻ, കാക്കനാട്, 682830. ക്വട്ടേഷൻ സമർപ്പിക്കേണ്ട അവസാന തീയതി ജൂലായ് 20.