
മൂവാറ്റുപുഴ:കനത്ത മഴയിൽ പോത്താനിക്കാട് സബ് രജിസ്ട്രാർ ഓഫീസ് റോഡ് ചെളിക്കുഴിയായി.കാൽനട യാത്രപോലും അസാധ്യമായ രീതിയിലാണ് റോഡിന്റെ തകർച്ച.
പോത്താനിക്കാട്, പൈങ്ങോട്ടൂർ, ആയവന, പല്ലാരിമംഗലം, വാരപ്പെട്ടി തുടങ്ങിയ പഞ്ചായത്തുകളിലെ നൂറുകണക്കിന് പേരാണ് ഭൂമി സംബന്ധമടക്കമുള്ള ആവശ്യങ്ങൾക്കായി ദിവസവും വില്ലേജ് ഓഫീസിൽ എത്തുന്നത്. ഓഫീസിലേക്കുള്ള റോഡും മുറ്റവും ചെളിക്കുളമായതോടെ പൊതുജനം ഏറെ ബുദ്ധിമുട്ടുകയാണ്. റോഡ് ഗതാഗതയോഗ്യമാക്കാൻ സബ് രജിസ്ട്രാർ ഓഫീസ് അധികൃതരും പഞ്ചായത്ത് അധികൃതരും ഇടപെടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട് .