uma-thomas

കൊച്ചി: താൻ എന്നും അതിജീവിതയ്‌ക്കൊപ്പമാണെന്ന് ഉമ തോമസ് എം.എൽ.എ പറഞ്ഞു. കോടതിയുടെ പരിഗണനയിലുള്ള കേസായതിനാൽ അഭിപ്രായം പറയുന്നില്ല. ഒന്നരമാസത്തിനകം കേസിൽ തീർപ്പുണ്ടാകുമെന്നാണ് മുഖ്യമന്ത്രി അതിജീവിതയ്ക്ക് ഉറപ്പ് നൽകിയിരുന്നത്. കേസിൽ തീരുമാനം ഉണ്ടാകട്ടെ. ഉന്നതസ്ഥാനത്തിരുന്ന പൊലീസ് ഉദ്യോഗസ്ഥ എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നും ശ്രീലേഖയുടെ പ്രതികരണം പൊതുസമൂഹം വിലയിരുത്തട്ടെയെന്നും ഉമ തോമസ് വ്യക്തമാക്കി.