അങ്കമാലി: മഞ്ഞപ്രയിലെ നിർദ്ധന കുടുംബത്തിന് റോജി എം.ജോൺ എം.എൽ.എ ഓക്സിജൻ കോൺസൺട്രേറ്റർ കൈമാറി. യൂത്ത് കോൺഗ്രസ് മഞ്ഞപ്ര മണ്ഡലം പ്രസിഡന്റ് ജോമോൻ ദേവസി ഓലിയപ്പുറം, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സിജു ഈരാളി, യൂത്ത് കോൺഗ്രസ് അങ്കമാലി നിയോജകമണ്ഡലം പ്രസിഡന്റ് ആന്റണി തോമസ്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ തോമസ് ചെന്നക്കാട്, ജേക്കബ് മഞ്ഞളി, സാജു കോളാട്ടുകുടി, പഞ്ചായത്ത് മെമ്പർ ഷിമിതാ ബിജോയ്, കെ.എസ്‌.യു അങ്കമാലി നിയോജകമണ്ഡലം പ്രസിഡന്റ് അലക്സ് ആന്റു, ബ്ലോക്ക് സെക്രട്ടറി അഖിൽ ആന്റു എന്നിവർ എം.എൽ എയോടൊപ്പം ഉണ്ടായിരുന്നു.