കോലഞ്ചേരി: സി.പി.ഐ കുന്നത്തുനാട് മണ്ഡലം സമ്മേളനത്തിൽ ഔദ്യോഗികപക്ഷത്തിന് തിരിച്ചടി. ഔദ്യോഗിക പക്ഷം നിർദ്ദേശിച്ചയാളെ വോട്ടെടുപ്പിലൂടെ പരാജയപ്പെടുത്തി എം.പി. ജോസഫ് മണ്ഡലം സെക്രട്ടറി സ്ഥാനം നിലനിർത്തി.
അസിസ്റ്റന്റ് സെക്രട്ടറി എം.ടി. തങ്കച്ചനായിരുന്നു ജില്ലാ നേതൃത്വത്തിന്റെ സ്ഥാനാർത്ഥി. സംസ്ഥാന കൗൺസിൽ അംഗം ബാബുപോളാണ് പേര് നിർദ്ദേശിച്ചത്. എന്നാൽ നിലവിലെ സെക്രട്ടറി തുടരണമെന്ന നിർദ്ദേശം മണ്ഡലം കമ്മിറ്റി അംഗം പ്രൊഫ. ജോർജ് കെ.ഐസക്ക് മുന്നിൽവച്ചു. മത്സരത്തിന് തയാറാണെന്ന് എം.പി.ജോസഫ് അറിയിച്ചതോടെ വോട്ടെടുപ്പായി. എട്ടിനെതിരെ 12 വോട്ടുകൾ നേടി എം.പി.ജോസഫ് സെക്രട്ടറി സ്ഥാനം നിലനിർത്തുകയും ചെയ്തു. അതേസമയം, സമ്മേളനത്തിൽ വ്യാപക വെട്ടിനിരത്തൽ നടന്നുവെന്ന ആക്ഷേപം പ്രവർത്തകർക്കിടയിൽ ഉയരുന്നുണ്ട്.