മൂവാറ്റുപുഴ: കക്കടാശേരി മുതൽ പെരുവം മുഴി വരെയുള്ള റോഡ് തകർന്നത് യാത്രക്കാരെ ദുരിതത്തിലാക്കി. റോഡിന്റെ ശോചനീയാവസ്ഥ ദേശീയപാതാ അതോറിറ്റി അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്.
ആയിരക്കണക്കിനുപേർ യാത്ര ചെയ്യുന്ന റോഡ് കാലവർഷക്കെടുതിയോടെയാണ് പൂർണ്ണമായും തകർന്നത്. റോഡ് നവീകരിക്കണമെന്ന ആവശ്യം അധികൃതർ തുടർച്ചയായി അവഗണിക്കുകയാണ്. കോതമംഗലം റൂട്ടിൽ കക്കടാശ്ശേരി വരെ റോഡ് പൂർണമായും തകർന്നിട്ടുണ്ട്. കുഴികൾ അടയ്ക്കാനുള്ള ശ്രമംപോലും അധികൃതർ നടത്തുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. റോഡിന്റെ ശോചനീയാവസ്ഥ കാരണം നിരവധി വാഹനാപകടങ്ങളുമുണ്ടായി. ഇരുചക്രവാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നതിലേറെയും. എം.പി അടക്കമുള്ള ജനപ്രതിനിധികൾ പ്രശ്നത്തിൽ അടിയന്തരമായി ഇടപെടണമെന്നാണ് യാത്രക്കാരുടെ ആവശ്യം.