പെരുമ്പാവൂർ: ക്രാരിയേലി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്ക് കീഴിൽ ജൈവപച്ചക്കറി കൃഷി ആരംഭിച്ചു. വേങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് ശിൽപ്പ സുധീഷ് ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.ജി. വിജയന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബോർഡ് അംഗം ബിജു പീറ്റർ, ബാങ്ക് സെക്രട്ടറി എം.വി.ഷാജി, മുൻ പ്രസിഡന്റ് പി.എസ്. സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.