പെരുമ്പാവൂർ:പെരുമ്പാവൂർ നഗരസഭയിലെ 45 ശുചീകരണ തൊഴിലാളികളെ സ്‌നേഹാലയയുടെ നേതൃത്വത്തിൽ മെമെന്റോയും മെഡലും നൽകി ആദരിച്ചു. ബി.ജെ.പി.ദേശീയ കൗൺസിൽ അംഗം പി.എം.വേലായുധന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം അഡ്വ.എൽദോസ് കുന്നപ്പിള്ളി.എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് പി.കെ. സോമൻ വിദ്യാർത്ഥികൾക്ക് പഠന സാമഗ്രികൾ വിതരണം ചെയ്തു. സിനിമ, സീരിയൽ താരങ്ങളായ ഡോ. ടി. സി.റഫീഖ്, ഷെറിൻ തോമസ് എന്നിവർ അവാർഡുകൾ കൈമാറി. ജീവകാരുണ്യ പ്രവർത്തകനും സ്നേഹാലയ എം.ഡിയുമായ ഡോ. ഡീക്കൺ ടോണി മേതല, യുവകലാസാഹിതി പെരുമ്പാവൂർ മണ്ഡലം സെക്രട്ടറി രാജേഷ് ആലുങ്കൽ, ജീവകാരുണ്യ പ്രവർത്തകൻ ബിനു പി.ജോൺ എന്നിവർ സംസാരിച്ചു.