മൂവാറ്റുപുഴ: മൂവാറ്റുപുഴ ഗവ.സർവന്റ്സ് സഹകരണ സംഘത്തിലെ അംഗങ്ങളുടെ കുട്ടികളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.സി, ടി.എച്ച്.എസ്.എൽ.സി പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് കരസ്ഥമാക്കിയവർക്ക് ക്യാഷ് അവാർഡും ട്രോഫിയും നൽകുന്നു. അപേക്ഷകൾ ജൂലായ് 20ന് വൈകിട്ട് 5ന് മുമ്പ് സംഘം ഹെഡ് ഓഫീസിലും കോതമംഗലം ബ്രാഞ്ച് ഓഫീസിലും സ്വീകരിക്കുമെന്ന് സെക്രട്ടറി വി.കെ. വിജയൻ അറിയിച്ചു.