പെരുമ്പാവൂർ: ഒക്കൽ പഞ്ചായത്ത് ആറാംവാർഡും മുത്തൂറ്റ് സ്‌നേഹാശ്രയയും സംയുക്തമായി ജീവിതശൈലി രോഗനിർണായക്യാമ്പും ഉന്നതവിജയം നേടിയ കുട്ടികൾക്ക് അവാർഡ് വിതരണവും നടത്തി. യോഗം പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളി ഉദ്ഘാടനം ചെയ്തു. മെമ്പർ ബിനിത സജീവൻ അദ്ധ്യക്ഷതവഹിച്ചു. ഒക്കൽ പാലിയേറ്റീവ് കെയർ രക്ഷാധികാരി കെ.ഡി. ഷാജി, കെ.കെ. സന്തോഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാബു മൂലൻ, കോടനാട് സഹകരണബാങ്ക് പ്രസിഡന്റ് വിപിൻ കോട്ടക്കുടി, ഡോ. ബിമൽബാബു (എഫ്.എച്ച്.സി ഒക്കൽ ), പീറ്റർ (സാന്ദീപനി വായനശാല), ആശാ വർക്കർ കൺവീനർ ബിൻസി സാബു, ലിജോ പത്രോസ് തുടങ്ങിയവർ പങ്കെടുത്തു.