പെരുമ്പാവൂർ: ക്രാരിയേലി സർവീസ് സഹകരണബാങ്കിന്റെ നേതൃത്വത്തിൽ വേങ്ങൂർ പഞ്ചായത്തിന്റെ കീഴിലുള്ള ബഡ്‌സ് സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണംചെയ്തു. മുൻ എം എൽ എ സാജുപോൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ് അദ്ധ്യക്ഷതവഹിച്ചു. ബാങ്ക് മുൻ പ്രസിഡന്റ് കെ.ജി. വിജയൻ, ഭരണസമിതി അംഗങ്ങളായ എ.കെ. ഷാജു, വിനു കെ.വി, ബിജു പീറ്റർ, വി.എൻ. സുബ്രഹ്‌മണ്യൻ, സുരേഷ് പി കെ, ബി. സജി വിജയൻ, ജെസി എൽദോസ്, ബാങ്ക് സെക്രട്ടറി എം.വി. ഷാജി എന്നിവർ സംസാരിച്ചു.