പെരുമ്പാവൂർ: വാഴക്കുളം പഞ്ചായത്തിന്റെ നേതൃത്വത്തിൽ കർഷക സഭയും ഞാറ്റുവേലച്ചന്തയും നടത്തി. പ്രസിഡന്റ് സി.കെ.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി ചെയർമാൻ കെ.എം.അബ്ദുൾ അസീസ് അദ്ധ്യക്ഷത വഹിച്ചു. വിള ഇൻഷ്വറൻസ് പരിരക്ഷയെ കുറിച്ച് ബോധവത്കരണ ക്ലാസ് നടത്തി.ഓൺലൈനായി മെഷിനറി വാങ്ങാനുള്ള പദ്ധതി സംബന്ധിച്ച് അഗ്രികൾച്ചറൽ എൻജിനിയറിംഗ് വിഭാഗത്തിലെ ഹരിത വിശദീകരിച്ചു.

വാഴക്കുളം ബ്ലോക്ക് സ്ഥിരംസമിതി അദ്ധ്യക്ഷ ഷാജിത നൗഷാദ്, ബ്ലോക്ക് അംഗം ഷെമീർ തുകലിൽ, പഞ്ചായത്ത് അംഗങ്ങളായ സി.പി.സുബൈറുദ്ദീൻ, വിനിത ഷിജു,എ.കെ.മുരളീധരൻ,അഷറഫ് ചീരേക്കാട്ടിൽ,തമ്പി കുര്യാക്കോസ്,സുധീർ മുച്ചേത്ത്,നിഷ കബീർ,നൗഫി കരീം,വിജയലക്ഷ്മി,സുഹറ കൊച്ചുണ്ണി,കൃഷി ഓഫീസർ കെ.അനിത എന്നിവർ സംസാരിച്ചു.