കൊച്ചി: തിരുവാങ്കുളം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യവും കൊളസ്‌ട്രോളും എന്ന വിഷയത്തിൽ ശില്പശാല നടത്തി. ഡോ. കേണൽ (റിട്ട) രവീന്ദ്രൻനായർ മുഖ്യപ്രഭാഷണം നടത്തി. കെ.ആർ.വി നായർ, സി.കെ. വേണുഗോപാലൻ, ടി.പി. കൊച്ചുമോൻ, എസ്.കെ.നായർ, പി.ഐ. കുര്യാക്കോസ് എന്നിവർ സംസാരിച്ചു.