
കൊച്ചി: വെണ്ണല സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സി.പി.എം നേതൃത്വത്തിലുള്ള സഹകരണ ജനാധിപത്യ മുന്നണി പാനലിലെ 13 പേരും മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു. അഡ്വ.എ.എൻ. സന്തോഷിന്റെ നേതൃത്വത്തിൽ മത്സരിച്ച സി.പി.എം പാനലിന് 3,500ലേറെ വോട്ട് ലഭിച്ചപ്പോൾ കോൺഗ്രസ് പാനലിന് 1,200ഓളം വോട്ടുകളാണ് നേടാനായത്.
40 വർഷമായി സി.പി.എമ്മിനാണ് വെണ്ണല ബാങ്കിന്റെ ഭരണം. അഡ്വ.എ.എൻ.സന്തോഷ്, എൻ.എ. അനിൽകുമാർ, അഭിലാഷ്, അശോക് കുമാർ,കെ.ടി.ഫസീർഖാൻ, . പി.ആർ.സാംബശിവൻ, കെ.ജി. സുരേന്ദ്രൻ, ഇ.പി.സുരേഷ്, സേവ്യർ ലിജു, ആശാ കലേഷ്‌കുമാർ, വി.എസ്. പ്രേമലത, വിനിതാ സക്‌സേന, വി.കെ.വാസു , എസ്. മോഹൻ ദാസ് എന്നിവരാണ് സി.പി.എം പാനലിൽ വിജയിച്ചത്. വിജയിച്ചവരുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനവും യോഗവും നടന്നു. കെ.ടി.സാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സി.പി.എം ഏരിയാ സെക്രട്ടറി എ.ജി. ഉദയകുമാർ, കെ.ആർ. ജയചന്ദ്രൻ, കെ.വി. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.