പെരുമ്പാവൂർ:ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി അശമന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കനാൽ പാലത്തിന് സമീപം ആരംഭിച്ച പച്ചക്കറിക്കൃഷിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ഷാജി സരിഗ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.കെ.കൃഷ്ണൻ നമ്പൂതിരി, ബോർഡ് അംഗങ്ങളായ ബിനു തച്ചയത്ത്, രാജേശ്വരി അജി, സെക്രട്ടറി കിരൺ പി. അശോക്, മുൻ പ്രസിഡന്റുന്മാരായ പി. ഒ.ജെയിംസ്, പി.പി.മോഹൻദാസ്, വാർഡ് വികസന സമിതി അംഗങ്ങളായ സി.കെ.സുരേഷ്, എം.കെ.രവി, അമ്മിണി തുടങ്ങിയവർ സംസാരിച്ചു.