കൊച്ചി: എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയന്റെ നേതൃത്വത്തിൽ തൃപ്പൂണിത്തുറയിൽ നടക്കുന്ന ഗുരുജയന്തി ആഘോഷത്തിന്റെയും ജയന്തി ഘോഷയാത്രയുടെയും സ്വാഗതസംഘം രൂപീകരണ യോഗം യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. എരൂർ പോട്ട ശ്രീധർമ്മ കല്പദ്രുമയോഗം ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ മഹാരാജാ ശിവാനന്ദൻ ചെയർമാനും യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ് കൺവീനറുമായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.