rajeev

ആലുവ: ദേശീയപാതയിൽ പറവൂർ കവലയിൽ ഹോട്ടലിൽ വച്ചുണ്ടായ വാക്കുതർക്കത്തെ തുടർന്നുള്ള സംഘട്ടനത്തിൽ യുവാവിന് പരിക്കേറ്റു.
തോട്ടക്കാട്ടുകര മാടവന വീട്ടിൽ രാമചന്ദ്രന്റെ മകൻ രാജീവിനാണ് (30) പരിക്കേറ്റത്. കാറിൽ വന്ന ആറംഗ സംഘമാണ് തന്നെ അക്രമിച്ചെതെന്നും ഹോട്ടലിലെ കസേര ഉപയോഗിച്ച് തന്നെ അടിക്കുകയായിരുന്നുയെന്നുമാണ് രാജീവ് പറയുന്നത്. ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. അക്രമത്തിൽ ഇടതു കൈ ഒടിഞ്ഞ രാജീവിനെ ആലുവ നജാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലുവ പൊലീസ് അന്വേഷണം ആരംഭിച്ചു.