ചെങ്ങമനാട്: ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു. പറമ്പയം മാനാടത്ത് പരേതനായ അലിയാരുടെ മകൻ ഷംസുദ്ദീനാണ് (58) പറമ്പയത്തുള്ള വാടക കെട്ടിടത്തിന്റെ നവീകരണത്തിന് മേൽനോട്ടം വഹിക്കുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 11.25 നായിരുന്നു സംഭവം. ദേശം സി.എ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: ലൈല. മക്കൾ: ഷറഫുദീൻ, ഷംല. മരുമകൻ: നിയാസ്.