വൈപ്പിൻ: വൈപ്പിൻ പറവൂർ മേഖലയിലെ ഡ്രൈവിംഗ് വിദ്യാർത്ഥികൾക്ക് ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന പറവൂർ ആർ.ടി. ഓഫീസിന് കീഴിലെ ടെസ്റ്റ് ഗ്രൗണ്ടിന്റെ അഭാവം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് ആൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്‌കൂൾ ഇൻസ്ട്രക്ടേഴ്‌സ് ആൻഡ് വർക്കേഴ്‌സ് അസോസിയേഷൻ പറവൂർ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഷുക്കൂർ ബാബു അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി എം.കെ.ശിവപ്രസാദ്, സൂര്യ മോട്ടോർ ഡ്രൈവിംഗ്‌സ്‌കൂൾ (പ്രസിഡന്റ്), സുരേഷ് ശ്രീകൃഷ്ണ മോട്ടോർ ഡ്രൈവിംഗ്‌സ്‌കൂൾ (സെക്രട്ടറി), സുനിൽകുമാർ സുനിൽ മോട്ടോർ ഡ്രൈവിംഗ്‌സ്‌കൂൾ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.