കൊച്ചി: ആഗോള കത്തോലിക്കാസഭ പ്രഖ്യാപിച്ച കുടുംബവർഷാചരണത്തോടനുബന്ധിച്ച് വരാപ്പുഴ അതിരൂപത നടത്തിയ വലിയ കുടുംബങ്ങളുടെ സംഗമം ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. വരാപ്പുഴ അതിരൂപത ഫാമിലി കമ്മീഷൻ ഡയറക്ടർ ഫാ.പോൾസൺ സിമേതി അദ്ധ്യക്ഷത വഹിച്ചു. ആശീർഭവൻ ഡയറക്ടർ ഫാ. വിൻസെന്റ് വാരിയത്ത്, സിസ്റ്റർ ജോസഫീന, കെ.സി.ബി.സി പ്രോലൈഫ് സമിതി സംസ്ഥാന പ്രസിഡന്റ് ജോൺസൻ ചൂരേപ്പറമ്പിൽ, കോ ഓർഡിനേറ്റർ നിക്‌സൺ വേണാട്ട് എന്നിവർ സംസാരിച്ചു.