കൊച്ചി: സ്റ്റേറ്റ് ഫോറം ഒഫ് ബാങ്കേഴ്‌സ് ക്ലബ്‌സ് കേരളയുടെ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. വി.നന്ദകുമാറാണ് പ്രസിഡന്റ് (എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ആൻഡ് ഹെഡ്- ബ്രാഞ്ച് ബാങ്കിംഗ്, ഫെഡറൽ ബാങ്ക്).
സി.തോമസ് ജോസഫ് (ബി.സി.ജി.കെ )എക്‌സിക്യൂട്ടിവ് പ്രസിഡന്റ്, കെ.യു. ബാലകൃഷ്ണൻ (ബാങ്കേഴ്‌സ് ക്ലബ്, ഗ്രേറ്റർ കൊച്ചി) ജനറൽ സെക്രട്ടറി, കെ.സുരേന്ദ്രൻ (ബി.സി.ജി.കെ )ട്രഷറർ എന്നിവരാണ് മറ്റ് ഭാരവാഹികൾ.
30 അംഗ എക്‌സിക്യൂട്ടിവ് കമ്മിറ്റിയേയും തിരഞ്ഞെടുത്തു. സൗത്ത് ഇന്ത്യൻ ബാങ്ക് മുൻ എക്‌സിക്യൂട്ടിവ് ഡയറക്ടർ എബ്രഹാം തര്യൻ മുഖ്യരക്ഷാധികാരിയായി തുടരും.