കൊച്ചി: ഓൾ ഇന്ത്യ വർക്കിംഗ് വിമെൻ കോ ഓർഡിനേഷൻ കമ്മിറ്റി (സി.ഐ.ടി.യു) വിന്റെ നേതൃത്വത്തിൽ ഇന്ധനവില വർദ്ധനയ്ക്കെതിരെ നടത്തിയ പ്രതിഷേധം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ദീപ കെ.രാജൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി സോണി കോമത്ത് അദ്ധ്യക്ഷത വഹിച്ചു. ലിസി വർഗീസ്, ലിറ്റി വളൂരാൻ, പി.എൻ. ശാന്താമണി, നിഷ കെ.ജയൻ, മിനി മനോഹരൻ, ഗൃഹശ്വരി തുടങ്ങിയവർ സംസാരിച്ചു.