കൂത്താട്ടുകുളം:കൂത്താട്ടുകുളം ഗവ.യു.പി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ് ആഭിമുഖ്യത്തിൽ ജനസംഖ്യാ ദിനാചരണം നടത്തി. ജനസംഖ്യാ വർദ്ധനവും ഭക്ഷ്യവസ്തുക്കൾ, വാസസ്ഥലം ഉൾപ്പെടെയുള്ള വിവിധ വിഭവങ്ങളുടെ അപര്യാപ്തതയും സംബന്ധിച്ച സംവാദം, പോസ്റ്റർ രചന, റാലി, ഉപന്യാസ രചന തുടങ്ങിയവയുണ്ടായി. ഹെഡ്മാസ്റ്റർ എ.വി.മനോജ് ഉദ്ഘാടനം ചെയ്തു. എലിസബത്ത് പോൾ, അഭിലാഷ് പത്തിൽ, എൻ.എം.ഷീജ, ബിസ്മി ശശി, കെ. ഗോപിക തുടങ്ങിയവർ സംസാരിച്ചു.