കൊച്ചി: അഗതി, അനാഥമന്ദിരങ്ങൾക്കു നൽകിവന്നിരുന്ന റേഷൻസംവിധാനം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ടി.ജെ.വിനോദ് എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയൻ, ഭക്ഷ്യ മന്ത്രി ജി.ആർ.അനിൽ എന്നിവർക്ക് കത്തുനൽകി. ജില്ലാ സപ്ളൈ ഓഫീസുകൾ മുഖേന ഇത്തരം സ്ഥാപനങ്ങൾക്ക് നൽകിയിരുന്ന ഭക്ഷ്യവസ്തുക്കളുടെ വിതരണം കഴിഞ്ഞ മാർച്ചുമുതൽ നിർത്തിവച്ചതോടെ അന്തേവാസികളുടെ ജീവിതം ദുരിതത്തിലാണെന്ന് എം.എൽ.എ പറഞ്ഞു.