കൊച്ചി: ഗോശ്രീ പാലത്തിലെ കുഴികൾ അടക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പുതുവൈപ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴനട്ട് പ്രതിഷേധിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എൽസി ജോർജ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിശാഖ് അശ്വിൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ബിജു കണ്ണങ്ങനാട്ട്, ബെന്നി ബർണാഡ്, സിനോജ് കുമാർ, വിവേക് ഹരിദാസ്, സ്വാതിഷ് സത്യൻ, നോബിൾകുമാർ എന്നിവർ സംസാരിച്ചു. എസ്സൽ സെബാസ്റ്റ്യൻ, വിഷ്ണു പള്ളത്ത്, ഇസഹാക്ക്, ജീൻ, സണ്ണി. സുബി ശരത്, അജിത്, അജയ്, ആന്റണി ഔഷിൻ, നവീൻ കൊച്ചി, ആൽഡ്രിൻ, നവീൻ, ജീവൻ, ഫിലോമിന ലിങ്കൻ എന്നിവർ നേതൃത്വം നൽകി.