
തൃപ്പൂണിത്തുറ: എസ്.എൻ.ഡി.പി യോഗം കെ.ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ 4157 കരിപ്പാടം ശാഖയിൽ നടന്ന അനുമോദന സമ്മേളനവും വനിതാ സംഘം വാർഷിക പൊതുയോഗവും യൂണിയൻ സെക്രട്ടറി അഡ്വ. എസ്.ഡി. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. വനിതാസംഘം യൂണിയൻ സെക്രട്ടറി ധന്യ പുരുഷോത്തമൻ അദ്ധ്യക്ഷതവഹിച്ചു. ശാഖയിൽ ആദ്യമായി എം.ബി.ബി.എസ് പരീക്ഷയിൽ ഉയർന്ന മാർക്കുകളോടെ വിജയിച്ച ഡോ. അനഘ ഹരിലാലിനെ യൂണിയൻ സെക്രട്ടറി പൊന്നാട അണിയിച്ചും മെമന്റോറോ നൽകിയും ആദരിച്ചു.
ഭാരവാഹികളായി ഷൈനിവിനോദ് (പ്രസിഡന്റ്), ശാന്ത ബാഹുലയൻ (വൈസ്‌പ്രസിഡന്റ്), സുധി ഷിബു (സെക്രട്ടറി ) ഉൾപ്പടെയുള്ള 11അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തിരഞ്ഞെടുത്തു. ശാഖാ പ്രസിഡന്റ് പി. ഹരിലാൽ, സെക്രട്ടറി എൻ.എസ്. ഹർഷൻ, അഡ്വ. കെ.എസ്. മോഹൻദാസ്, ബീനാ പ്രകാശ്, രാജി ദേവരാജൻ, രാജേഷ്. ടി, ശാന്തമ്മ സുകുമാരൻ, രാധാമണി രാജു, സുമ സജീവ്, ഉഷാ സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.