കൊച്ചി: പൂത്തോട്ട സഹോദരൻ അയ്യപ്പൻ മെമ്മോറിയൽ കോളേജ് ഒഫ് എഡ്യൂക്കേഷനിൽ ബി.എഡ് പാഠ്യപദ്ധതിയുടെ ഭാഗമായുള്ള പഞ്ചദിനക്യാമ്പിന് തുടക്കമായി. ആരവം 2കെ22 എന്ന് പേരിട്ട ക്യാമ്പിന്റെ ഉദ്ഘാടനം ചിത്രകാരനും ഡോക്യുമെന്ററി സംവിധായകനുമായ ബിനുരാജ് കലാപീഠം ചിത്രംവരച്ച് നിർവഹിച്ചു. എസ്.എൻ എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജർ ഇ.എൻ. മണിയപ്പൻ അദ്ധ്യക്ഷനായി. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ ഡോ. മിനി മത്തായി, എസ്.എൻ.ഡി.പി യോഗം 1103-ാം നമ്പർ ശാഖായോഗം സെക്രട്ടറി കെ.കെ. അരുൺകാന്ത്, അക്കാഡമിക് കോ ഓർഡിനേറ്റർ സുരേഷ് എം. വേലായുധൻ, കോളേജ് യൂണിയൻ ചെയർമാൻ സച്ചിൻദാസ്, സ്റ്റുഡന്റ് കോ ഓർഡിനേറ്റർ എസ്. ഹരിത എന്നിവർ സംസാരിച്ചു. 15വരെയാണ് ക്യാമ്പ്.