പറവൂർ: ഏഴിക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിന്റെ സ്വന്തം പാടശേഖരത്തിൽ പൊക്കാളി വിത്തെറിഞ്ഞ് കുട്ടിക്കർഷകർ. അന്യം നിന്നുകൊണ്ടിരിക്കുന്ന പൊക്കാളിക്കൃഷിയെ തനത് ശൈലിയിൽ പുനർജ്ജീവിപ്പിക്കേണ്ടതിന്റെ ആവശ്യകത മുൻനിർത്തി ഏഴിക്കര ഗ്രാപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെയാണ് കൃഷിയിറക്കുന്നത്. ഹൈബി ഈഡൻ എം.പി. വിത്ത് വിതയ്ക്കൽ ഉത്സവം ഉദ്ഘാടനം ചെയ്തു. ഏഴിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.വിൻസെന്റ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഷാരോൺ പനയ്ക്കൽ, ബ്ലോക്ക് പഞ്ചായത്തംഗം ജെൻസി തോമസ്, കൃഷി ഓഫീസർ സരിത മോഹൻ, പ്രിൻസിപ്പാൾ പി.സുനിത, ഹെഡ്മിസ്ട്രസ് സി.കെ.അനിൽസല, പി.ടി.എ പ്രസിഡന്റ് ആന്റണി തോമസ് എന്നിവർ പങ്കെടുത്തു.