
കോതമംഗലം: രണ്ടര കിലോ കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ. ഈന്നുകൽ നോക്കരയിൽ വീട്ടിൽ ജിതിൻ (കണ്ണൻ 22)നെയാണ് പോത്താനിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ പൈങ്ങോട്ടൂർ കള്ള് ഷാപ്പിന് സമീപത്ത് കഞ്ചാവ് വില്പനയ്ക്കായി എത്തിയപ്പോഴാണ് ഇയാൾ പിടിയിലായത്.
സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടൊയെന്നും എവിടെ നിന്നാണ് കഞ്ചാവ് ലഭിക്കുന്നതെന്നും അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. ഇൻസ്പെക്ടർ ജിയോ മാത്യൂ, എസ്.ഐമാരായ എം.സി. എൽദോസ് ,കെ. പി. ഡാന്റി, എ.എസ്.ഐമാരായ ഷാൽബി അഗസ്‌റ്റ്യൻ, നിജു ഭാസ്കർ, ഗിരീഷ് കുമാർ തുടങ്ങിയവരുടെെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.