1

തൃക്കാക്കര: വാഹനാപകടത്തിൽ മരിച്ച തുതിയൂർ സ്വദേശി ശരത്തിന്റെ സ്വപ്നമായിരുന്നു ഒരു വീട്. ആ സ്വപ്നം സാക്ഷാത്കരിക്കാൻ ജനകീയ പങ്കാളിത്തത്തോടെ ഭവനനവീകരണ കൂട്ടായ്മ രംഗത്തിറങ്ങിയിരിക്കുകയാണ്.

സുമനസ്സുകളുടെ സഹായത്തോടെയാണ് ശരത്തിനായി വീട് പണി ആരംഭിച്ചത്. ഓണത്തോടുകൂടി നിർമ്മാണം പൂർത്തിയാക്കാൻ കഴിയുമെന്ന് സംഘാടകർ അറിയിച്ചു. ഉമ തോമസ് എം.എൽ.എ ശിലാസ്ഥാപനം നിർവഹിച്ചു. തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മീഷണർ പി.ബി.ബേബി, ഫാ.സോജൻ തോപ്പിൽ, കൗൺസിലർമാരായ രാധാമണി പിള്ള, ഉണ്ണി കാക്കനാട്, സി.സി.വിജു, ബാബു ആന്റണി,അജിത് പാറേപ്പറമ്പിൽ, എം.എസ്.അനിൽകുമാർ, പ്രദീപ് ന്യൂ ഇന്ത്യ, കെ.കെ.സതീശൻ, ജെയിംസ്, ജസ്റ്റിൻ ആലുങ്കൽ, പി.പി.വിജയൻ, സുലഭകുമാരി, കെ.കെ. ഷണ്മുഖൻ, എൻ.കെ. മോഹനൻ, തോമസ് തുതിയൂർ, കുമാരൻ പേരമന, സേവ്യർ പരവര, അരുൺ വർഗീസ്, ബൈജു, ബേസിൽ ജോസഫ്, തോമസ് ചുള്ളിക്കൽ, ഷാജി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു