കൊച്ചി: മണീട് പഞ്ചായത്തിന് പുറത്തേക്ക് മണൽ കൊണ്ടുപോകുന്നത് നിരോധിച്ചു പഞ്ചായത്ത് പാസാക്കിയ പ്രമേയം ഹൈക്കോടതി റദ്ദാക്കി. പഞ്ചായത്തിന്റെ പ്രമേയത്തിനെതിരെ പാഴൂർ സ്വദേശി ആനന്ദവല്ലിയമ്മ നൽകിയ ഹർജിയിൽ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണനാണ് വിധി പറഞ്ഞത്. പഞ്ചായത്തിന് പുറത്തേക്ക് മണ്ണുകൊണ്ടുപോകുന്നത് തടയാൻ പഞ്ചായത്തിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. മണ്ണുനീക്കത്തിന് ഹർജിക്കാരിക്ക് ജിയോളജിസ്റ്റ് നൽകിയ അനുമതിയനുസരിച്ച് മണ്ണുകൊണ്ടുപോകാനും ഹൈക്കോടതി അനുമതി നൽകി.