തൃക്കാക്കര: മുളന്തുരുത്തി സർക്കാർ ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കുക, 24 മണിക്കൂർ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുക,പോസ്റ്റുമോർട്ടം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.എം മുളന്തുരുത്തി ലോക്കൽ കമ്മിറ്റിയുടെ നേത്യത്വത്തിൽ ധർണയും ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചു. ഏരിയാ കമ്മിറ്റി അംഗം പി.കെ.സുബ്രഹ്മണ്യൻ പ്രതിഷേധ മാർച്ച് ഫ്ലാഗ് ഓഫ് ചെയ്തു. ബ്ലോക്ക് ഓഫീസിന് മുൻപിൽ ഏരിയാ കമ്മിറ്റി അംഗം സി.കെ.റെജി ഉദ്ഘാടനം ചെയ്തു. കെ.എം.അജയൻ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി പി.ഡി.രമേശൻ,കെ.എ.ജോഷി, പി.എൻ.പുരുഷോത്തമൻ, എം.ആർ.മുരളീധരൻ, അരുൺ പോട്ടയിൽ,ലിജോ ജോർജ് ,ലതിക അനിൽ,എം.ടി.ഹരിദാസ്, കെ.ടി.ഭുവനേശ്വരൻ എന്നിവർ സംസാരിച്ചു.