കൊച്ചി: റോഡപകടങ്ങൾ കുറയ്ക്കാൻ കൊച്ചിയിൽ ജി.സി.ഡി.എയുടെ നേതൃത്വത്തിൽ മിഷൻ നടപ്പാക്കുന്നു. ജില്ല ഭരണകൂടവും കൊച്ചി കോർപ്പറേഷനും തദ്ദേശസ്ഥാപനങ്ങളും പൊലീസും മോട്ടോർ വാഹനവകുപ്പും പൊതുമരാമത്ത് വകുപ്പുമെല്ലാം ഒന്നിച്ചുള്ള ദൗത്യമാണ് ഇത്. കൊച്ചിയെ അപകടരഹിതമാക്കുകയാണ് പ്രധാന ലക്ഷ്യം. ആഗസ്റ്റിൽ ശില്പശാല നടത്തും. മിഷന് പേര് നിർദ്ദേശിക്കാം. roadsafetyekm2022@gmail.com എന്ന മെയിലിൽ അയയ്കണം