അങ്കമാലി: അങ്കമാലി സർവ്വീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസ് കെട്ടിടത്തിൽ ആരംഭിച്ച നീതി മെഡിക്കൽ സ്റ്റോർ ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാർ സജീവ് കർത്താ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ടി.ജി.ബേബി അദ്ധ്യക്ഷനായി. ഡയറക്ടർ ബോർഡ് അംഗം ബിജു പൗലോസ് സ്വാഗതം പറഞ്ഞു. അഗ്രികൾച്ചറിസ്റ്റ് സംഘം പ്രസിഡന്റ് മാത്യു തോമസ്, നഗരസഭ പ്രതിപക്ഷ നേതാവ് ടി.വൈ.ഏല്യാസ്, കൗൺസിലർമാരായ ബെന്നി മൂഞ്ഞേലി, പോൾ ജോവർ, സഹകരണ ഓഡിറ്റ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ഹരി, ഡയറക്ടർ ബോർഡ് അംഗങ്ങളായ എം.ജെ.ബേബി, ഷോബി ജോർജ്ജ്, ഷൈറ്റ ബെന്നി, ജോസ് മോൻ വർഗീസ്, പങ്കജംകുമാരൻ എന്നിവർ സംസാരിച്ചു.