അങ്കമാലി: എൽ.ഡി.എഫ് സർക്കാരിനെതിരെയുള്ള ദുഷ്പ്രചരണങ്ങൾ തള്ളിക്കളയുക, വർഗീയതയ്ക്കെതിരെ അണിചേരുക എന്നീ മുദ്രാവാക്യങ്ങളുയർത്തി സി.പി.എം അങ്കമാലി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന രാഷ്ട്രീയ പ്രചരണ ജാഥയ്ക്ക് ഇന്ന് തുടക്കമാകും. രാവിലെ 8 ന് പാറക്കടവ് പഞ്ചായത്തിലെ കുറുമശ്ശേരിയിൽ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ് ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം എം.പി.പത്രോസ് ജാഥ കാപ്ടനും ഏരിയാ സെക്രട്ടറി അഡ്വ.കെ.കെ.ഷിബു മാനേജറും ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.എ.ചാക്കോച്ചൻ, അഡ്വ. കെ.തുളസി, സി.കെ.സലിംകുമാർ എന്നിവർ അംഗങ്ങളുമായ ജാഥ 13 -ാം തീയതി പാറക്കടവ്, കറുകുറ്റി, മൂക്കന്നൂർ, തുറവൂർ പഞ്ചായത്തുകളിലും 14ന് തുറവൂർ, മഞ്ഞപ്ര, അയ്യമ്പുഴ, മലയാറ്റൂർ നീലീശ്വരം പഞ്ചായത്തുകളിലും 15 ന് കാലടി, കാഞ്ഞൂർ, അങ്കമാലി നഗരസഭ പ്രദേശത്തും പര്യടനം നടത്തും.