അങ്കമാലി: കറുകുറ്റി ഗ്രാമപഞ്ചായത്ത് ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിന്റെ 17 വാർഡുകളിലും പച്ചക്കറിക്കൃഷി നടത്തും. പഞ്ചായത്ത്തല ഉദ്ഘാടനം കരയാംപറമ്പിൽ പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജോ പറമ്പിൽ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്ജ്, കെ.പി.അയ്യപ്പൻ, വാർഡ് മെമ്പർ റോയി വർഗ്ഗീസ് കൃഷി അസിസ്റ്റന്റ് ഓഫീസർ വിജേഷ്, പോർത്താസിസ്, ജി.പി.ജോയി , പോളച്ചൻ പുളിയൻ, ദേവസിക്കുട്ടി വിതയത്തിൽ, ഷിജി ഡേവിസ്, ഷിജി സജീവ്, അജി കട്ടയിൽ എന്നിവർ സംസാരിച്ചു.